Posts

Showing posts from April, 2021

peanut butter falcon (2019)

Image
Peanut butter falcon (2019) Genre=adventure, comedy,family ലോർഡ് ഓഫ് the റിങ്സിലെ ഫ്രോടോയും സാമും കഴിഞ്ഞ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സുഹൃത്തുക്കൾ എന്നേ ഞാൻ peanut butter falcon എന്ന ചിത്രത്തിലെ സാക്കിനെയും ടൈലർ നെയും വിശേഷിപ്പിക്കു. രണ്ടു പേർക്കും ഒന്നും നഷ്ടമാകാനില്ല രണ്ടു പേരെയും ആരും മിസ്സും ചെയ്യുന്നില്ല... ചുരുക്കി പറഞ്ഞാൽ ആർക്കും വേണ്ടാത്ത രണ്ടുപേരുടെ സൗഹൃദം പറഞ്ഞ ഒരു സിനിമ ആണിത്.. നമ്മൾ വിഷമിച്ചു ഇരിക്കുക ആണെങ്കിൽ നമുക്ക് പോസിറ്റീവ് എനർജി തരുന്ന എന്തോ ഒരു magic ഈ ചിത്രത്തിനുണ്ട്. മറ്റൊരു വിധത്തിൽ ഈ peanut butter ഇത്തിരി മധുരം ഉള്ളതാണ്.. ഡൌൺ syndrome ബാധിച്ച സാക്കിന് തനിക്ക് ഉയരങ്ങളിൽ എത്താം എന്ന് പഠിപ്പിച്ചു കൊടുത്ത ടൈലെറിനെയും. ജീവിതത്തിൽ ഒറ്റ ആയ ടൈലെറിനു ഇനി തന്റെ ജീവിതത്തിൽ ആരെക്കൊയോ ആകാൻ കഴിയുമെന്ന് പറയാതെ പറയുന്ന സാക്കിനെയും ചിത്രം കണ്ട ആരും മറക്കില്ല.... My Rating =5 out of 5