CLUE (1985)

                                       CLUE(1985)



ക്ലൂ എന്ന പേരിലുള്ള ബോർഡ് ഗെയിം അടിസ്ഥാനമാക്കി അതെ പേരിൽ ഇറക്കിയ ചിത്രം ആണ് ഇത്. ഫുൾ ടൈം നമ്മളെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു ത്രില്ലെർ പ്ലസ് കോമഡി രീതിയിലാണ് ഒരുക്കിയിരിക്കുന്നത് .ചിത്രം എന്റെ മുമ്പിൽ എതാൻ കാരണം കഴിഞ്ഞ വർഷം ഇറങ്ങിയ knives out എന്ന ചിത്രമാണ് .knives out  similar  movies  എന്ന പേരിൽ വന്ന ഒരു ലിസ്റ്റിൽ ആണ് ചിത്രം ഞാൻ കണ്ടത്.ചിത്രത്തിന്റെ മെയിൻ തീം എന്താണെന്നു വെച്ചാൽ ഒരു ദിവസം ഒരു ഇൻവിറ്റേഷൻ കിട്ടി തികച്ചും പരസ്പരം അപരിചിതർ ആയ ഏഴു   ആളുകൾ ഒരു വല്യ ബംഗ്ലാവിൽ ഒത്തു  ചേരുന്നു ..എന്നാൽ ഇവരെ കണക്ട് ചെയുന്ന ഒരു കാര്യം ഉണ്ട് അത് അവർ മനസിലാക്കുകയും പരസ്പരം കലഹിക്കാൻ  തുടങ്ങുകയും ചെയുന്നു .എന്നാൽ പെട്ടന്ന് ബംഗ്ലാവിലെ പവർ ഓഫ് ആകുകയും ലൈറ്റ് തെളിയുമ്പോൾ കൂട്ടത്തിൽ ഒരാൾ മരണപ്പെടുകയും ചെയുന്നു .തുടർന്നു അങ്ങോട്ട് യഥാർത്ഥ വില്ലനെ കണ്ടെത്താൻ ഉള്ള ശ്രമംആണ്  ചിത്രത്തിൽ ഉടനീളം.ഒരു കോമഡി ടച്ചിൽ  . പറഞ്ഞു പോകുന്ന നല്ലൊരു ത്രില്ലെർ ..knives out  കണ്ട ആരും ചിത്രം മിസ്സ്  ചെയ്യരുത് 

MY RATING = 4 0ut of 5.☺☺☺☺

                                   

Comments

Popular posts from this blog

Star wars saga

peanut butter falcon (2019)