Under the shadows (2016)

UNDER THE SHADOW(2016)

Language=Persian
Genre = Horror,Drama



 1980 കളിലെ ടെഹ്‌റാൻ ആണ് കഥക്ക് പശ്ചാത്തലം ഇറാൻ -ഇറാഖ്  യുദ്ധം അതിന്റെ ഉച്ചസ്ഥായിൽ എത്തി നിൽക്കുന്ന സമയം പാർട്ടി പ്രവർത്തനം നടത്തിയതിനാൽ ഷിദേഹയെ യൂണിവേഴ്സിറ്റി മെഡിക്കൽ പഠനത്തിൽ നിന്നും പുറത്താക്കി അവൾ ഇപ്പോൾ ഭർത്താവിനും ഡോർസക്കും ഒപ്പം കഴിയുന്നു .തന്റെ പഠനം പൂർത്തിയാക്കാൻ കഴിയാത്തതിൽ വിഷമിതായാണ് അവൾ .അങ്ങനെ ഒരു ദിവസം അവളുടെ ഭർത്താവിന് രാജ്യത്തിൻറെ മറ്റൊരു അതിർത്തിയിലേക്ക് മെഡിക്കൽ ക്യാമ്പിലേക്ക് പോകേണ്ടി വരുന്നു അതിനാൽ അവരോടു നാട്ടിലുള്ള അച്ഛന്റെ വീട്ടിലേക് പോകാൻ അയാൾ പറയുന്നു എന്നാൽ അവൾ പോകുന്നില്ല ..ഭർത്താവു പോയശേഷം ടെഹ്റാനിലെ കാര്യങ്ങൾ വഴളാകുന്നു .അതിനിടയിൽ അയൽപക്കത്തെ വീട്ടിൽ ഒരു കുട്ടി താമസിക്കാൻ എത്തുന്നു അവൻ ഡോർസയോട് എന്തൊക്കെയോ പറഞ്ഞു ഭയപ്പെടുത്തുന്നു അതിനുശേഷം ഡോർസ പതിവായി രാത്രിയിൽ ബഹളം വെക്കുകയും അവൾക്കു അസുഖങ്ങൾ ഉണ്ടാകുകയും ചെയുന്നു .ഡോർസ താൻ ആരെയൊക്കെയോ റൂമിൽ കാണുന്നതായി ഷിദേഹയോട് പറയുന്നു ആദ്യം അവൾ അത് അംഗീകരിച്ചില്ലെങ്കിലും പിന്നീട് അവൾക്കും ഓരോ അനുഭവങ്ങൾ ഉണ്ടാകുന്നു .ഷിദെഹ് ഇത് അയല്പക്കത്തു പറഞ്ഞപ്പോൾ അത് ജിന്നിന്റെ പ്രവര്ത്തി ആണെന്നും ഭയന്ന് കഴിഞ്ഞാൽ അത് നമ്മളെ കീഴ്പെടുത്തും എന്നും പറയുന്നു .ടെഹ്റാനിൽ സ്ഥിതി വഴളായതോടെ അയൽവാസികൾ എല്ലാരും അപാർട്മെന്റ് വിടുന്നു പിന്നീടങ്ങോട്ട് ഷിദെഹ്തും ഡോർസയും അനുഭവിക്കുന്ന ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ആണ് ചിത്രം പറയുന്നത്.horror സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ചിത്രം .ജിന്ന് എന്ന concept നന്നായി ഉപയോഗിച്ച നല്ല ഒരു ചിത്രം ആണ് Under the shadows.
My Rating=3.5/5

Comments

Popular posts from this blog

Star wars saga

peanut butter falcon (2019)