Walking Tall (2004)
Director-Kevin Bray
Cast- Dwayne johnson,Johnny knoxywille,Neal Mcdonough
Genre- Action
യു .എസ് ആർമി സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർ ആയിരുന്ന ക്രിസ് തന്റെ ജന്മ നാട്ടിലേക്ക് തിരിച്ചു എത്തുന്നു ക്രിസ് പുറപ്പെടുന്നതിനു മുൻപ് ടൗണിലെ പ്രധാന വരുമാന മാർഗം അവിടുത്തെ തടി മിൽ ആയിരുന്നു ക്രിസും ഫാമിലിയും ആയിരുന്നു അത് നടത്തിയിരുന്നത് .തിരിച്ചെത്തിയപ്പോൾ അത് പൂട്ടി കിടക്കുന്നതായി അവൻ കണ്ടു.ഇപ്പോൾ ടൗണിലെ മെയിൻ വരുമാനം അവൻറെ ഫ്രണ്ട് ആയ ജെയ് നടത്തുന്ന കാസിനോ ആണ് ഒരു കാസിനോ നാട്ടിലെത്തിയതിന്റെ സകല മാറ്റവും അവിടെ കാണാനുണ്ട് .ഒരു ദിവസം ജെയ് ക്രിസ്‌നെ കാസിനോയിലേക്ക് ക്ഷണിക്കുന്നു .എന്നാൽ അവിടെ വെച്ച് ക്രിസ് അവിടത്തെ സെക്യൂരിറ്റീസും തമ്മിൽ അടി ഉണ്ടാകുന്നു അവർ അവനെ മർദിച്ചു വഴിയിൽ തള്ളുന്നു ...അവൻ അത് മനസ്സിൽ വെച്ചെങ്കിലും കൂടുതൽ പ്രശ്നം ഉണ്ടാക്കിയില്ല .പക്ഷേ ഇതേ സെക്യൂരിറ്റീസ് തന്നെ നാട്ടിൽ ഡ്രഗ് ഡീലിംഗ് നടത്തുന്നത് അവൻ അറിഞ്ഞു .ഇത് ഷെരിഫിനോട് പറഞ്ഞപ്പോൾ അയാൾ അത് പുച്ഛിച്ചു തള്ളി ഈ ദേഷ്യത്തിൽ ക്രിസ് കാസിനോ തല്ലി തകർക്കുകയും അവൻ ഇലെക്ഷനിലൂടെ അവിടുത്തെ ഷെരിഫ് ആകുകയും ചെയുന്നു .പിന്നീടങ്ങോട്ട് ക്രിസ്ന്റെ ഒറ്റയാൾ പോരാട്ടം ആണ് ചിത്രം പറയുന്നത് ..ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട ചിത്രം .ഡ്വെയ്ൻ ജോൺസന്റെ മികച്ച ചിത്രങ്ങളിൽ ഉൾപെടുത്താവുന്ന ഒന്നാണ് walking tall .
My Rating= 2.75/5
Comments
Post a Comment